വിവേദ ഓൺലൈൻ യോഗയുടെ ലൈവ് സെഷനുകളിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി! താഴെ നൽകിയിരിക്കുന്ന ലിങ്കുകൾ വഴി നിങ്ങൾക്ക് മുൻ സെഷനു...
വിവേദ ഓൺലൈൻ യോഗ
പ്രിയ സുഹൃത്തുക്കളെ,
ഒരു വ്യക്തിക്ക് സന്തോഷകരമായ ജീവിതം മുന്നോട്ടു നയിക്കാൻ ആദ്യമായി വേണ്ടത് ആരോഗ്യമാണ്. അതുതന്നെയാണ് ആ മനുഷ്യന്റെ ഏറ്റവും വലിയ സമ്പാദ്യം. ആരോഗ്യകരമായ ജീവിതത്തിനു നല്ല ഭക്ഷണശീലം, വിശ്രമം പിന്നെ ചിട്ടയായ വ്യായാമം എന്നിവ ആവശ്യമാണ്.
പലപ്പോഴും ജോലിയുടെ ഭാഗമായും തിരക്കുകളിൽ അകപ്പെടുന്ന നമ്മൾ വ്യായാമത്തിന്റെ കാര്യത്തിൽ കാണിക്കുന്ന വിട്ടുവീഴ്ച ഭാവിയിൽ മറ്റുപല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമായേക്കാം. ഇന്ന് യൗവ്വനത്തിൽ തന്നെ ഓരോ വ്യക്തികളിലും ശാരീരിക ആരോഗ്യകുറവുകൾ കണ്ടുതുടങ്ങുന്നു, ഉദാ: മാനസിക ഉന്മേഷക്കുറവ്, വിട്ടുമാറാത്ത നടുവേദന, ഉറക്കക്കുറവ്, മാനസ്സീക പിരിമുറുക്കം, തലകറക്കം, സന്ധി വേദനകൾ എന്നിങ്ങനെ നിത്യ ജീവിതത്തിൽ നമുക്ക് ചുറ്റിലും പലരും നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്നങ്ങളാണ്. ഇത് അവരുടെ മാനസിക ആരോഗ്യത്തേയും സന്തോഷത്തെയും എന്നുമാത്രമല്ല സാമ്പത്തിക കുടുംബ ജീവിതത്തേയും വരെ ബാധിക്കുന്ന സാഹചര്യങ്ങളിലേക്കും വഴിവെക്കുന്നു. ഒരു പക്ഷെ അവർ അത് കണ്ടില്ല എന്ന് നടിക്കുന്നത്, മാറിവരുന്ന ജീവിത സാഹചര്യങ്ങളിലെയും തൊഴിൽ മേഘലകളിലെ തിരക്കുകളിൽ പെടുന്നതുകൊണ്ടും ആകാം .
വീട്ടമ്മമാരിലാകട്ടേ സമയക്രമീകരണങ്ങളില്ലാതെയും വ്യായാമമില്ലാതെയുമുള്ള ജീവിതം അവരെ ആരോഗ്യത്തിൽ നിന്നും അകറ്റുന്നു. സ്വയം ശ്രദ്ധിക്കാതെ തിരക്കുകൾക്കിടയിൽ പലപ്പോഴും സ്വന്തം ആരോഗ്യത്തെ മറന്നു ജീവിച്ചു വരുംകാലങ്ങളിൽ പല രോഗങ്ങൾക്കും ഹോസ്പിറ്റൽ കയറിയിറങ്ങുന്നത് ജീവിതത്തിന്റെ ഒരു ഭാഗമായി മാറ്റുന്ന പല വീട്ടമ്മമാരും നമുക്കുചുറ്റുമുണ്ട്.
രോഗശമനത്തെക്കാൾ നല്ലത് പ്രതിരോധമാണ്. രോഗത്തിന്റെ അനന്തരഫലങ്ങൾ അനുഭവിക്കുന്നതിനേക്കാൾ എത്രയോ നല്ലതാണു ആ രോഗം വരാതെ നോക്കുന്നത്. ആരോഗ്യമുള്ള ജീവിതം എങ്ങനെ നിലനിർത്താം എന്ന് ചിന്തിക്കുന്നവരാണോ നിങ്ങളെങ്കിൽ ,നിങ്ങൾക്കായി ഇതാ വിവേദ ഓൺലൈൻ യോഗ ക്ലാസ്സുകൾ. സമൂഹത്തിലെ ഓരോരുത്തരിലേക്കും, ഓൺലൈൻ യോഗ, മെഡിറ്റേഷൻ വഴി മനസികാരോഗ്യവും ശാരീരികരോഗ്യവും വർധിപ്പിച്ചു രോഗങ്ങളെയും മാനസിക സമ്മർഥങ്ങളെയും അകത്തി സന്തോഷപ്രദമായൊരു ജീവിതം മുന്നോട്ടു നീക്കാൻ ഓരോ വ്യക്തിക്കും അവസരമൊരുക്കുവാൻ വേണ്ടിയാണു വിവേദ ഓൺലൈൻ യോഗ പ്രോഗ്രാം ചിട്ടപ്പെടുത്തിയിട്ടുള്ളത്.
വിവേദ ഓൺലൈൻ യോഗ കോഴ്സ് ആഴ്ചയിൽ മൂന്നു ദിവസങ്ങളിലായി രണ്ട് വ്യത്യസ്ത സമയങ്ങളിൽ എല്ലാ പ്രായക്കാർക്കും, യോഗ ഒട്ടും വശമല്ലാത്തവർക്കും അഭ്യസിക്കാൻ പാകത്തിലാണ് ഒരുക്കിയിട്ടുള്ളത്.
വിവേദ ഓൺലൈൻ യോഗ കോഴ്സ് യൂടൂബ് ലൈവ് ബ്രോഡ്‌കാസ്റ്റിലൂടെ നിങ്ങൾക്ക് പങ്കെടുക്കാവുന്നതാണ്. ഈ കോഴ്സിൽ യോഗ ടീച്ചർ പങ്കെടുക്കുന്നവരെ നേരിട്ടു കാണുന്നില്ല എങ്കിലും സെഷനുകൾ എല്ലാവർക്കും അനായാസമായി പിന്തുടരാൻ പറ്റുന്ന രീതിയിൽ ക്രമീകരിച്ചിരിക്കുന്നു. ലളിതമായ മാർഗനിർദ്ദേശങ്ങളിലൂടെ ഓരോ ചുവടുമാറ്റവും വിശദമായി വാക്കുകൾ കൊണ്ട് വെളിപ്പെടുത്തുന്ന തരത്തിലാണ് കോഴ്സ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഓൺലൈൻ യോഗ ചെയ്യുന്നതിന് പുതിയതായി ഒരു അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യണ്ട കാര്യമില്ല. വാട്ട്സ്ആപ്പ് , യൂട്യൂബ് ഉള്ളവർക്ക് അനായാസമായി യോഗ പരിശീലിക്കാവുന്നതാണ്.
ലളിതമായ മാർഗനിർദ്ദേശങ്ങൾ
ഓരോ തവണയും ശരിയായ പൊസിഷനും ശരീരാഭ്യാസങ്ങളും വിശദമായി വിശദീകരിക്കുന്നു.
ഓരോരുത്തരുടെയും നിലവാരത്തിന് അനുയോജ്യമായ പഠനരീതി
തുടക്കക്കാർക്കും ഏറ്റവും ലളിതമായ വ്യായാമങ്ങളിൽ നിന്ന് തുടങ്ങാൻ സഹായിക്കും.
പുരോഗതിയനുസരിച്ച് വ്യായാമങ്ങൾ സങ്കീർണമാകുന്നു, എന്നാൽ എളുപ്പമായി പഠിക്കാനാവും.
വിവരണം നൽകുന്ന ശൈലി
വ്യായാമം ചെയ്യുമ്പോൾ, ചുവടുകൾ വേണമെങ്കിൽ മുന്നറിയിപ്പുകൾ നൽകുന്നു.
ശരീരഭാഷയെയും പൊസിഷനുകളെയും വ്യാഖ്യാനിക്കാൻ വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു.
യോഗ അധ്യാപകൻ തുടക്കം മുതൽ സാധാരണയായി ആളുകൾ ചെയ്തേക്കാവുന്ന പിഴവുകൾ ചൂണ്ടിക്കാണിക്കുന്നു.
പിഴവുകൾ ഒഴിവാക്കാനും പൊസിഷൻ ശരിയാക്കാനുമുള്ള നിർദേശങ്ങൾ പാഠത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഓരോ ക്ലാസിന്റെ അവസാനത്തിൽ, യോഗ പരിശീലകനോട് സംശയങ്ങൾ ചോദിക്കാനുള്ള സൗകര്യം ലഭ്യമാക്കും.
ആരോഗ്യത്തിന്റെ ലോകത്തേക്ക് വിവേദ ഓൺലൈൻ യോഗയിലൂടെ നമുക്ക് ഒരുമിച്ച് യാത്രചെയ്യാം 🙏
കൂടുതൽ വിവിരങ്ങൾക്കായും യോഗ ക്ലാസ് പങ്കെടുക്കുന്നതിനും വേണ്ടി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യൂ: https://wa.me/message/YMA6CPGMXKZ2G1